തെക്കന്‍ കേരളത്തിലെ ജനങ്ങളെ അധിക്ഷേപി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രസ്താവനയില്‍ സുധാകരനെതിരെ സോഷ്യല്‍മീഡിയ. നിരവധി പേരാണ് സുധാകരൻ്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ളവര്‍ കെ സുധാകരനെതിരെ രംഗത്തെത്തി. ശ്രീമാന്‍ കെ സുധാകരന്‍, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മന്ത്രി വി എന്‍ വാസവനും സുധാകരനെതിരെ രംഗത്തെത്തി. ‘ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന കവിത ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വി എന്‍ വാസവൻ്റെ പ്രതികരണം
കോണ്‍ഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തൻ്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗിയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം
വി ഡി സതീശന്‍, ചെന്നിത്തല ,ഉമ്മന്‍ ചാണ്ടി, ഇവരില്‍ ആരെയാണ് സുധാകരന്‍ ഉദ്ദേശിച്ചത് എന്നറിഞ്ഞാല്‍ മതിയെന്ന കമന്റുകളാണ് നിരവധി പ്രൊഫൈലുകളില്‍ നിന്ന് വരുന്നത്. പിന്നെ എന്തിനാണ് തെക്കന്‍ കേരളത്തിലേക്ക് വോട്ട് ചോദിച്ച് വരുന്നതെന്നും ചിലര്‍ ചോദ്യമുന്നയിക്കുന്നു.
മോന്‍സണ്‍ മാവുങ്കലിൻ്റെ ചികില്‍സ കൊണ്ടും മാറുന്നതല്ലെന്നായിരുന്നു ഒരു വിരുതൻ്റെ പരിഹാസം
ഇയാൾ എന്നെങ്കിലും നല്ല വർത്തമാനം പറഞ്ഞിട്ടുണ്ടോ? ഇയാൾ എന്താണെന്നു പറയുന്നതെന്ന ബോധം പോലും ഇയാൾക്കില്ല എന്നായിരുന്നു മറ്റൊരാളുടെ കുറ്റപ്പെടുത്തല്‍. എങ്കി പിന്നെ ഇവന് മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉണ്ടാക്കി അതിന്റെ പ്രസിഡന്റ് ആയിട്ട് നന്മ റിപ്പബ്ലിക്കില്‍ തന്നെയങ്ങു കഴിഞ്ഞൂടെ എന്നാണ് അമേഷ് ലാല്‍ എന്ന പ്രൊഫൈലിന്റെ ചോദ്യം.
മറ്റ് ചില ട്രോളുകളും വിമര്‍ശനങ്ങളും താഴെ വായിക്കാം…