അമിത വേഗതയിലെത്തി കെഎസ്ആര്‍ടിസി ബസിൻ്റെ പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി ഒമ്പത് ജീവനാണ് ഒരേ നിമിഷത്തില്‍ ഇല്ലാതെ ആയത്. അപകടത്തില്‍ മരിച്ചവര്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത ദേശീയ ബാസ്ക്കറ്റ് ബോള്‍ താരവും ഉള്‍പ്പെടുന്നുണ്ട്.
ടൂറിസ്റ്റ് ബസിലെ അമിത വേഗതയാണ് ഒറ്റ രാത്രിയില്‍ ഒമ്പത് ജീവനുകള്‍ പൊലിയാന്‍ ഇടയാക്കിയത്. ഇപ്പോള്‍ വിഷയത്തില്‍ സീമ ജി നായരുടെ കുറിപ്പാണ് നോവ് കാഴ്ചയാവുന്നത്. എല്ലാറ്റിനും കാരണം അമിത വേഗം, കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എന്തിന് ഈ അമിതവേഗം, എങ്ങോട്ടേക്കു ഓടിയെത്താനാണ് ഈമരണപാച്ചില്. എന്നിട്ട് ആ ഡ്രൈവര്‍ ഓടിയെത്തിയോ, ഇയാള്‍ എന്ത് നേടിയെന്ന് സീമ ജി നായര്‍ കുറിച്ചു.
കുറിപ്പ് ;
ശുഭദിനം എന്ന് പറയാന്‍ പറ്റില്ലലോ ഒട്ടും ശുഭകരം അല്ലാത്ത വാര്‍ത്തയാണ് രാവിലെ കേട്ടത് ..മുളന്തുരുത്തിയില്‍ ബസ്സേലിയാസ് വിദ്യാനികേതനില്‍ നിന്നും പോയ കുഞ്ഞുങ്ങളും അധ്യാപകരും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു എന്ന് ..എത്ര സന്തോഷത്തോടെയാവുമവര് യാത്ര തിരിച്ചത് ..എത്ര സന്തോഷത്തോടെയാവും മാതാപിതാക്കള്‍ അവരെ യാത്ര അയച്ചത് ..അതില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞു ..പിന്നെ അദ്ധ്യാപകന് ..ബസ് യാത്രക്കാർ മൂന്നുപേര്‍ .ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ വേറെ ..
അവരുടെ അവസ്ഥ ഇനി ?????എല്ലാറ്റിനും കാരണം അമിത വേഗം ..കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എന്തിന് ഈ അമിതവേഗം ..എങ്ങോട്ടേക്കു ഓടിയെത്താനാണ് ഈമരണപാച്ചില് ..എന്നിട്ട് ആ ഡ്രൈവര്‍ ഓടിയെത്തിയോ ..ഇയാള്‍ എന്ത് നേടി .അശ്രദ്ധ കൊണ്ട് നഷ്ടപെട്ട ആജീവനുകള് ..ആ വീടുകളില്‍ എന്തായിരിക്കാം അവസ്ഥ ..ഈശ്വര ഓര്‍ക്കാന്‍ പറ്റുന്നില്ല ..ആദരാഞ്ജലികള്‍ അർപ്പിക്കാനല്ലേ നമ്മളെപോലുള്ളവര്‍ക്കു കഴിയു ..