കണ്ണൂർ: വ്യാജ വാർത്ത പ്രചരിപ്പിച്ച മീഡിയ വൺ ചാനലിൻ്റെ എഡിറ്റർ പ്രമോദ് രാമനെ ഉത്തരംമുട്ടിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർഥികൾ. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കഴിഞ്ഞ ദിവസം ഒരു ഡിപ്പാർട്മെന്റ് പരിപാടിയിൽ പ്രമോദ് രാമൻ ആയിരുന്നു അതിഥി. പരിപാടിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരത്തിൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾ ചുവപ്പ് തുണി ഉയർത്തി കാട്ടി. പ്രമോദ് രാമനോട് ഇതിൻ്റെ നിറം ചുവപ്പാണോ, പച്ചയാണോ, മഞ്ഞയാണോ എന്ന് ചോദിച്ചു. എന്നാൽ നാണം കെട്ട് ഉത്തരം മുട്ടിയ പ്രമോദ് രാമൻ പരിപാടി പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതായാണ് വിവരം.
സംഭവം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിനിടയിൽ തലയിൽ ചുവപ്പ് തുണി കെട്ടി പാട്ടുപാടിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ചിത്രം മീഡിയ വൺ കാവി തലക്കെട്ടാക്കി മാറ്റിയാണ് സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും മീഡിയ വൺ മാപ്പ് പറയുകയും ചെയ്തിരുന്നു.