തിരുവറന്തപുരം: തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിനോട് വിശാലഹൃദയനായ താൻ ക്ഷമിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഒരു ഡോക്ടർ എന്ന നിലയിൽ കേണപേക്ഷിച്ചപ്പോർ താൻ മാപ്പു കൊടുത്ത് വിടുകയായിരുന്നെന്നാണ് ആലുവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സുധാകരൻ അവകാശപ്പെട്ടത്. തട്ടിപ്പു കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായത് 2021 സെപ്തംബർ 26നാണ്. അന്നേദിവസം തന്നെയാണ് അയാൾ നടത്തിയ ഒരു സാമ്പത്തിക തട്ടിപ്പിൽ സുധാകരൻ ഇടനിലക്കാരനായി നിന്നതിൻ്റെ വാർത്ത വന്നത്.
2021 സെപ്തംബർ27ന് കണ്ണൂരിൽ സുധാകരൻ നടത്തിയ വാർത്താ സമ്മേളനം നടത്തി ഈ വാർത്ത നിഷേധിച്ചു. ആരെയും അറിയില്ലെന്നാണ് സുധാകരൻ അവകാശപ്പെട്ടത്. പരാതിക്കാർ കറുത്തതോ വെളുത്തതോ ആണെന്ന് അറിയില്ലെന്നും വാദിച്ചു. ഇതിനു പിന്നാലെ തട്ടിപ്പിന് ഇരയായവരും മോൺസൺ മാവുങ്കലും ഒരുമിച്ചുള്ള സുധാകരൻ്റെ ചിത്രങ്ങൾ പുറത്തു വന്നു.
2021 സെപ്തംബർ 29ന് എറണാകുളത്ത് വാർത്താ സമ്മേളനം നടത്തിയ സുധാകരൻ മോൻ സണെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. വക്കീലുമായി ഡിസ്കഷൻ കഴിഞ്ഞുവെന്നും സുധാകരൻ വെളിപ്പെടുത്തി. വക്കീൽ ഡ്രാഫ്റ്റ് തയ്യാറാക്കുകയാണെന്നും തീർന്നാലുടൻ കേസ് കൊടുക്കുമെന്നും പ്രഖ്യാപിച്ചു. മോൺസണെതിരെ കേസു കൊടുക്കുമെന്ന് സുധാകരൻ വെല്ലുവിളി മുഴക്കുമ്പോൾ അയാൾ ജയിലിലാണ്. അറസ്റ്റിലായി കൃത്യം ഒരു കൊല്ലം തികയുന്ന. 2022 സെപ്തംബർ 26ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മാവുങ്കലിന് ജാമ്യം നിഷേധിച്ചു. ഇപ്പോഴും മോൻസൺ ജയിലിലാണ്. അറസ്റ്റിലായതിനു ശേഷം ഒരിക്കൽ പോലും പുറംലോകം കണ്ടിട്ടില്ല.
ചൊവ്വാഴ്ച സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്, മാവുങ്കൽ വന്ന് മാപ്പിരന്നപ്പോൾ കേസ് ഉപേക്ഷിച്ചുവെന്നാണ്. ഒരു ഡോക്ടറല്ലേ. ഞാൻ കേസ് ഒഴിവാക്കി എന്നാണ്. ജയിലിൽ കിടക്കുന്ന ജോൺസൺ മാവുങ്കൽ എവിടെ വെച്ചാണ് തന്നോട് മാപ്പു പറഞ്ഞതെന്ന് സുധാകരൻ വെളിപ്പെടുത്തിയില്ല. കേസിൽ പ്രതിയായതോടെ പച്ചക്കള്ളം പറഞ്ഞ് തടിയൂരാൻ ശ്രമിച്ച സുധാകരൻ വീണ്ടും കുരുക്കിൽ പെട്ടു.