തിരുവനന്തപുരം: ‘ഓഗ്മെൻറഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്’ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കേരള ടൂറിസം’ ആപ്പ് ഉപയോഗിച്ച് പൈതൃക കെട്ടിടങ്ങളുടെ ചരിത്രവും ഐതിഹ്യവും മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉൾപ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ എത്തുമ്പോൾത്തന്നെ ഇവിടെ ഓഗ്മെൻറഡ് റിയാലിറ്റി സൗകര്യം ലഭ്യമാണെന്ന സന്ദേശം ഫോണിൽ വരും. തുടർന്ന് ‘കേരള ടൂറിസം’ ആപ്പിലെ ക്യാമറ ഓൺചെയ്താൽ ആ പ്രദേശത്തിൻ്റെ ചരിത്രവും ഐതിഹ്യവും കൺമുന്നിൽതെളിയും. സ്ഥലത്തിൻ്റെ പേര്, പ്രത്യേകത, ചരിത്രം, ആ പ്രദേശവുമായി ബന്ധപ്പെട്ട വീഡിയോകൾ എന്നിവ കാണാം. ശബ്ദസന്ദേശമായും വീഡിയോ, അനിമേഷൻ രൂപത്തിലും വിവരങ്ങൾ തെളിയുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
പൈതൃക പാതയിൽ ഒരുങ്ങുന്നു
ഓഗ്മെൻറഡ് റിയാലിറ്റി..
തിരുവനന്തപുരം ജില്ലയിലെത്തുന്ന എല്ലാവരും പ്രധാനമായും പോകുന്ന ഒരു സ്ഥലമാണ് പത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രം കാണുമ്പോൾ തന്നെ അതിൻ്റെ ചരിത്രവും ഐതിഹ്യവും അറിയണമെന്ന് ആഗ്രഹമുണ്ടാകും. നമ്മുടെ സ്മാർട്ഫോണിൽ ‘കേരള ടൂറിസം’ ആപ്പ് ഉപയോഗിച്ച് പൈതൃക കെട്ടിടങ്ങളുടെ ചരിത്രവും ഐതിഹ്യവും മനസിലാക്കാൻ സാധിക്കുന്ന ‘ഓഗ്മെൻറഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്’ പദ്ധതി ടൂറിസം വകുപ്പ് ആരംഭിക്കാൻ പോവുകയാണ്.
എന്താണ് ഓഗ്മെൻറഡ് റിയാലിറ്റി.?
തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉൾപ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ എത്തുമ്പോൾത്തന്നെ ഇവിടെ ഓഗ്മെൻറഡ് റിയാലിറ്റി സൗകര്യം ലഭ്യമാണെന്ന സന്ദേശം ഫോണിൽ വരും. തുടർന്ന് ‘കേരള ടൂറിസം’ ആപ്പിലെ ക്യാമറ ഓൺചെയ്താൽ ആ പ്രദേശത്തിൻറെ ചരിത്രവും ഐതിഹ്യവും കൺമുന്നിൽതെളിയും. സ്ഥലത്തിൻ്റെ പേര്, പ്രത്യേകത, ചരിത്രം, ആ പ്രദേശവുമായി ബന്ധപ്പെട്ട വീഡിയോകൾ എന്നിവ കാണാം. ശബ്ദസന്ദേശമായും വീഡിയോ, അനിമേഷൻ രൂപത്തിലും വിവരങ്ങൾ തെളിയും.
പത്മനാഭക്ഷേത്രത്തിനു മുന്നിലാണ് ക്യാമറ എങ്കിൽ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അൽപ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവോടെയുള്ള വീഡിയോ കാണാം, അതും 360 ഡിഗ്രി വീഡിയോ. ത്രീഡി അനിമേഷൻ, നാവിഗേഷൻ മാപ് എന്നിവയുമുണ്ട്. സമീപത്തെ ഹോട്ടലുകൾ, ശൗചാലയങ്ങൾ എന്നിവയും ആപ് കാട്ടിത്തരും.
പദ്ധതിക്കായി 60 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ കേരളത്തിലെ മറ്റ് പൈതൃക പ്രദേശങ്ങളും ഓഗ്മെൻറഡ് റിയാലിറ്റിയിൽ ഉൾപ്പെടുത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.