ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പിച്ചു. 137 സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചു. അതേസമയം ബിജെപി 62ലേയ്ക്ക് ചുരുങ്ങി. ആരുടേയും പിന്തുണയില്ലാതെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും സഹകരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരുമായി മാത്രം ചര്‍ച്ച ചെയ്യുമെന്നും വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അറിയിച്ചു.
ഫലം പുറത്ത് വരുമ്പോള്‍, ബിജെപി പല ശക്തി കേന്ദ്രങ്ങളിലും തകര്‍ന്നടിയുന്ന കാഴ്ചയാണ്. ബിജെപിയുടെ ഭരണത്തിലുണ്ടായിരുന്ന കര്‍ണാടകത്തില്‍ നിന്നുകൂടി ജനങ്ങള്‍ അവരെ തുടച്ചുമാറ്റിയതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഇനി ഭരണമില്ലാതായി. വിഭജന രാഷ്ട്രീയമാണ് ഇവിടെ തുടച്ചു നീക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊട്ടടുത്ത സംസ്ഥാനം കേരളമാണെന്നും അതുകൊണ്ട് കര്‍ണാടകയില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. അമിത് ഷായുടെ വാക്കുകള്‍ കര്‍ണാടകയിലെ ജനങ്ങള്‍ നെഞ്ചിലേറ്റി . താമരയെ കര്‍ണാടകയില്‍ നിന്നും തുടച്ച് നീക്കി. ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപി പൂര്‍ണമായും ഔട്ടായി.