തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ മേഖലയിൽ ഹയർസെക്കണ്ടറി സ്കൂൾ ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകർക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. 1.4.2023 മുതൽ 2025 മെയ് 31 വരെ 68 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് തുടരുന്നതിന് അനുമതി നൽകിയത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
കാലാവധി ദീർഘിപ്പിച്ചു
കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻ്റെ കാലാവധി 28.4.2023 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻ ചെയർപേഴ്സൻ്റെ പൂർണ്ണ അധിക ചുമതല നൽകും.
തസ്തിക സൃഷ്ടിച്ചു
കടവത്തൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എച്ച്.എസ്.എസ്.ടി (അറബിക്) തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഭേദഗതി ബില്ലിന് അംഗീകാരം
2023ലെ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബിൽ അംഗീകരിച്ചു.