ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് റെയ്ഡ്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി-സ്ക്വയറിൻ്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിൻ്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ അരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡിഎംകെ എംഎൽഎ എം കെ മോഹൻ, സ്റ്റാലിൻ്റെ മരുമകൻ ശബരീനാഥൻ്റെ ഓഡിറ്ററായ ഷൺമുഖരാജ്, ബന്ധു പ്രവീൺ എന്നിവരുടെ വീട്ടിലും പരിശോധന നടത്തി. തിരുച്ചി, കോയമ്പത്തൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.