തിരുവനന്തപുരം: വേണാട് എക്സ്പ്രസ് ഓടിക്കുന്നതിനിടയിൽ വന്ദേ ഭാരതിൻ്റെ ട്രയൽ റൺ വെറും രണ്ട് മിനുട്ട് വൈകിയതിന് റയിൽവെ ചീഫ് കൺട്രോളർക്ക് സസ്പെൻഷൻ. ട്രയിൻ മൂവ്മെന്റ്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കൺട്രോളർക്ക് ഇന്നലെ വൈകിട്ട് 6 മണി മുതൽ രാത്രി 12 വരെയായിരുന്നു ഡ്യൂട്ടി. ഈ സമയത്താണ് നിറയെ യാത്രക്കാരുമായുള്ള ഏറനാട് എക്സ്പ്രസ് കടന്ന് പോകേണ്ടത്. ഏറനാടിന് ആദ്യ സിഗ്നൽ നൽകിയതിനാൽ വന്ദേ ഭാരതത്തെ രണ്ട് മിനുട്ട് നിർത്തിയിടേണ്ടി വന്നു. അതിനാണ് സസ്പെൻഷൻ. വെറും ട്രയൽ റൺ ആയിരുന്നു എന്നോർക്കണം.
വരും ദിവസങ്ങളിൽ മറ്റ് വണ്ടികൾക്ക് സംഭവിക്കാൻ പോകുന്നതെന്തായിരിക്കുമെന്നതിൻ്റെ സൂചനയാണിത്. എന്തുകൊണ്ട് ഇതല്ല ബദൽ കെ റയിൽ ആണെന്ന് ആവർത്തിച്ച് പറയുന്നതിൻ്റെ കാരണവും ഇതാണ്.