കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി. നടപടി ചട്ടവിരുദ്ധമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ജസ്‌റ്റിസ് സതീഷ് നൈനാൻ്റെ ബെഞ്ചിൻ്റെതാണ് ഉത്തരവ്. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താലാണ് കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിച്ചത്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇത് ശരിവെച്ചാണ് ഹൈക്കോടതി വിധി.
നേരത്തെ കെടിയു സിൻഡിക്കേറ്റ് തിരുമാനം സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ നടപടിയും കോടതി റദ്ദാക്കിയിരുന്നു.