കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നിർമിച്ച സംഭവത്തിൽ ഏഷ്യാനെറ്റിനെതിരെ പോലീസ് കേസെടുത്തു. പിവി അൻവർ എംഎൽഎയുടെ പരാതിയിലാണ് കേസെടുത്തത്. കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തത്. പോക്സോ, വ്യാജരേഖ ചമക്കൽ, ക്രിമിനൻ ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് .
എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് അടക്കം 4 പേർക്കെതിരെയാണ് കേസെടുത്തത്.