‘ആരെയാണ് നിങ്ങൾ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്, കോടതി, ഇഡി എന്നൊക്കെ പറഞ്ഞാൽ പേടിക്കുന്ന കോൺഗ്രസിനോട് എടുത്താൽ മതി, ഇത് ചുവപ്പാണ്’ ബിജെപി നേതാവിൻ്റെ വിരട്ടലിന് എംഎൽഎ എം വിജിൻ നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ ഗാന്ധിഘാതകൻ്റെ പേര് പറയാൻ മടികാണിച്ച മാധ്യമങ്ങളോടും വലതുപക്ഷ രാഷ്ട്രീയക്കാരോടുമുള്ള പ്രതിഷേധം സോഷ്യൽമീഡിയയിൽ ശക്തമായിരുന്നു. ആ സമയത്താണ് മാതൃഭൂമി ന്യൂസിൻ്റെ ചാനൽ ചർച്ചയിൽ മുൻപ് വിജിൻ എംഎൽഎ നൽകിയ മറുപടി വീണ്ടും ചർച്ചയായത്. മഹാത്മാഗാന്ധിയെ ആർഎസ്എസ് കൊലപ്പെടുത്തിയതാണെന്ന് വിജിൻ തറപ്പിച്ച് പറഞ്ഞതോടെ, ഇത്തരത്തിൽ പറഞ്ഞാൽ കേസ് കൊടുത്ത് കോടതിയിൽ കയറ്റുമെന്നാണ് ബിജെപി നേതാവായ കെവിഎസ് ഹരിദാസ് അന്നത്തെ ചർച്ചയിൽ ഭീഷണിപ്പെടുത്തിയത്.
ആർഎസ്എസിനെ ഗാന്ധി വധവുമായി യോജിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ കോടതി കയറുമെന്ന് ഹരിദാസ് ഭീഷണി ഉയർത്തി പറഞ്ഞു. പിന്നാലെ ഇതിൻ്റെ പേരിൽ കോടതി കയറാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് വിജിൻ എംഎൽഎ കുറിക്കുകൊള്ളുന്ന മറുപടി നൽകി. ഭീഷണി ഉയർന്നപ്പോഴും ആർഎസ്എസ് തന്നെയാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. നാഥുറാം വിനായ് ഗോഡ്സെ അടങ്ങുന്ന ആർഎസ്എസ് കൊലയാളി സംഘമാണ് ബിർല മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ എത്തിയ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ഒരു സംശയവുമില്ലെന്ന് വിജിൻ ചർച്ചയിൽ സ്വരം ഉയർത്തി തന്നെ പറഞ്ഞു.
ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയിൽ നിരോധിച്ച പ്രസ്ഥാനത്തിൻ്റെ പേരാണ് ആർഎസ്എസ് എന്നും അദ്ദേഹം ബിജെപി നേതാവിന് മറുപടി നൽകി. ഇത് പറഞ്ഞതിൻ്റെ പേരിൽ കോടതിയിൽ കയറാൻ തനിക്ക് യാതൊരു വിധത്തിലുള്ള മടിയും ഇല്ലെന്നും എംഎൽഎ തുറന്നടിച്ചു. നിങ്ങൾ ആരെയാണ് ഭയപ്പെടുത്തുന്നത്..? നിങ്ങൾ എന്നെ കോടതിയിൽ കയറ്റാൻ പറ്റുമെങ്കിൽ കയറ്റൂ, ആർഎസ്എസിനെ വെല്ലുവിളിക്കുകയാണെന്നും വിജിൻ എംഎൽഎ തൻ്റെ നിലപാട് അറിയിച്ചു. ഈ പരാമർശത്തിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാരന് ഒറ്റുകൊടുത്ത ആർഎസ്എസ് ആണ് രാഷ്ട്രപിതാവിനെ 1948 ജനുവരി 30ന് കൊലപ്പെടുത്തിയത്. അതിൻ്റെ പേരിൽ നിങ്ങൾ ഏത് കേസ് കൊടുത്താലും ഏത് ഇഡി വന്നാലും ഏത് കസ്റ്റംസ് വന്നാലും നേരിടാൻ താൻ തയ്യാറാണെന്നും വിജിൻ എംഎൽഎ തുറന്ന് പറഞ്ഞു. അങ്ങനെയൊന്നും ആർഎസ്എസുകാരൻ പേടിപ്പിക്കാൻ നോക്കിയാൽ പേടിക്കുന്നവരല്ല തങ്ങളെന്നും വിജിൻ എംഎൽഎ പറഞ്ഞു. പേടിപ്പിച്ചാൽ കോൺഗ്രസ് നിങ്ങളുടെ കൂടാരത്തിലേയ്ക്ക് ചേക്കേറുമായിരിക്കും, എന്നാൽ തങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവരല്ലെന്നും ബിജെപി നേതാവിന് വിജിൻ എംഎൽഎ മറുപടിയായി നൽകി.
https://www.facebook.com/communistkerala/videos/1439099036494256/