കൊച്ചി: വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന യൂണിയൻ്റെ ഇടപെടലിനെ തുടർന്നാണ് സർവകലാശാലയുടെ തീരുമാനം. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നതായി ചെയർപേഴ്സൺ നമിത ജോർജ്ജ് പറഞ്ഞു. കുസാറ്റിൽ ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും. നേരത്തെ എംജി സർവകലാശാല വിദ്യാർത്ഥികൾക്ക് പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത്.