തിരുവനന്തപുരം: കെ പി സി സിയുടെ ‘137 ചലഞ്ചിലെ’ തുകയിൽ വ്യാപക തട്ടിപ്പ്. കണക്കുകളിൽ കള്ളക്കളി നടന്നെന്ന വിവരം പുറത്ത്. നാല് ഡി സി സികളിൽ നിന്നുള്ള തുക കെ പി സി സിയിൽ എത്തിയില്ല. ബാങ്ക് അക്കൗണ്ടുകളിൽ ചിലർ തിരിമറി നടത്തിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ പി സി സി ആസ്ഥാനത്തെ ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. കോൺഗ്രസിൻ്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ചലഞ്ച് നടത്തിയത്.
ഇതേത്തുടർന്ന് ഓഫീസ് ചുമതലയുള്ള ആളെ മാറ്റി പുതിയ ഓഫീസ് അഡ്മിനിസ്ട്രേറ്റിനെ നിയമിക്കുകയും രേഖകൾ പുതിയ ചുമതലക്കാരന് കൈമാറുകയും ചെയ്തു. ഫണ്ടിൻ്റെ വരവ് ചെലവുകൾ പരിശോധിക്കുന്നതിനും നിർദേശം നൽകി. ചലഞ്ചിൽ തുക വന്ന ബാങ്ക് അക്കൗണ്ടിൽ ചിലർ കൃത്രിമം നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നു.