തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. മറിയം ധാവ്ളെ ജനറൽ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും. 103 അംഗ കേന്ദ്ര നിർവഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു.
സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്. കെ.കെ.ശൈലജയെ കൂടാതെ പി.സതീദേവി, സൂസൻ കോടി, പി.കെ.സൈനബ എന്നിവരും വൈസ് പ്രസിഡൻ്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. എൻ സുകന്യ, സി എസ് സുജാത എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.