തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാൻ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്.
ചെങ്ങന്നൂർ എംഎൽഎയായ സജി ചെറിയാൻ നിലവിലെ മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു. ജൂലെെ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിൻ്റെ പേരിൽ ഉയർന്ന വിവാദത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.