തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഫിഷറീസ്– സാംസ്കാരിക മന്ത്രിയായിരുന്നു സജി ചെറിയാൻ. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൻ്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതായിരുന്നു. കേസിൽ ഹെെക്കോടതി സജി ചെറിയാൻ കുറ്റവിമുക്തൻ ആണെന്ന് പറഞ്ഞിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഹൈക്കോടതി തള്ളിയിരുന്നു.