Close Menu
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • INTERVIEW
  • ARTICLES
    • MURIPPATHAL
  • VIDEO
  • SOCIAL MEDIA
  • SPORTS
  • EDUCATION
What's Hot

സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

April 3, 2024

25 കോടി വാഗ്ദാനംചെയ്തു: ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്‌റ്റ്‌ ചെയ്യും; അതിഷി

April 2, 2024

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം

March 28, 2024
Facebook X (Twitter) Instagram
Breaking News
  • Retrobet Casino Retro Games & Modern Wins Await
  • Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
  • Slottica Casino Polska Bonus 50fs
  • Kostenlose Plinko Demo Online Zocken Ohne Risiko
  • “Zocken Sie Plinko O Geld 2023
  • Plinko Casinos 2025 Im Test >> Plinko Online Spielen
  • Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
  • Gratis-slots Play Just For Fun 100 Free Spins-bonus
  • Logowanie Na Slottica Kasyno
  • Polskie Kasyna On The Web: Kompletny Przewodnik 2024
  • “Spielen Sie Plinko O Geld 2023
  • Kritische Rezension des Spiels für das Online-Casino Plinko
  • Online Spielothek Sunmaker Spielothek-spiele Und Mehr”
  • “Spielen Sie Plinko 1 Geld 2023
  • Über 3 1000 Online-spiele Kostenlos Spielen
Facebook X (Twitter) Instagram
T21 MediaT21 Media
Sunday, May 11
  • KERALA

    2016 ൽ വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചു; കെ മുരളീധരൻ

    December 27, 2024

    ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്; മുഖ്യമന്ത്രി

    December 27, 2024

    എഴുതിയാലും തീരാത്ത കഥയായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും; എം വി ഗോവിന്ദൻ

    December 26, 2024

    നമുക് നഷ്ടമായത് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെ; മുഖ്യമന്ത്രി

    December 26, 2024

    വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്

    November 21, 2024
  • INDIA

    സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ

    May 4, 2024

    കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

    May 2, 2024

    മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: ചെങ്കോട്ട മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകും; കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ

    April 9, 2024

    സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

    April 3, 2024

    നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ അവകാശമില്ല: മുൻ ബിജെപി എംപി സന്തോഷ് അഹ്ലാവത്

    April 3, 2024
  • WORLD

    നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാൻ വേദി ഒരുക്കിയത് നാണക്കേട്; അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോൺഗ്രസ് വനിതാ അംഗങ്ങൾ

    June 22, 2023

    ജയ്‌ശ്രീറാം വിളിച്ചില്ല: യു പി യിൽ മുസ്ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

    June 19, 2023

    ഫൈസര്‍ മേധാവികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച, ഫൈസര്‍ സംഘം സെപ്തംബറില്‍ കേരളത്തില്‍

    June 10, 2023

    അധ്വാനിക അടിമത്വം: ഇന്ത്യ മുന്നിൽ; യുഎൻ

    May 27, 2023

    തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 4,300 ആയി; മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന

    February 7, 2023
  • ENTERTAINMENT

    പ്രണയം വഞ്ചനയിലെത്തുമ്പോൾ; അതിശയിപ്പിക്കുന്ന ‘രേഖ’

    March 20, 2023

    അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിക്കുന്നു; പറഞ്ഞത് മറ്റൊന്ന്, വിമർശന ശരങ്ങൾ വേണ്ട

    February 6, 2023

    ‘അശുദ്ധിയല്ല, ചിന്തകളും അനാചാരങ്ങളും തുടച്ചു നീക്കാൻ വേണ്ടത് വിദ്യാഭ്യാസം’ മുൾമുനയിൽ നിർത്തി അയാലി

    January 29, 2023

    ‘ആര് വിലക്കിയാലും ഞങ്ങൾ കാണും, വിമർശനങ്ങളെ പേടിക്കാതെ സംഘപരിവാറേ’

    January 28, 2023

    ബിജു മോനോനൊപ്പം സുരാജ് വെഞ്ഞാറമൂടും; പുതിയ ചിത്രത്തിന് തുടക്കമായി

    January 25, 2023
  • INTERVIEW

    ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനോട് ചോദിച്ചിട്ട് തന്നെ കാര്യം

    March 9, 2023

    താൻ നാളെ എവിടെ നിൽക്കുമെന്ന് രാഹുൽ ഗാന്ധിക്ക് പോലുമറിയില്ല; ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു- രണ്ടാം ഭാഗം

    September 22, 2022

    രാജ്യം കൊടുക്കുന്നത് കോണ്‍ഗ്രസ് നടത്തിയ വര്‍ഗീയപ്രീണനത്തിൻ്റെ വില – ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നു- ഒന്നാം ഭാഗം

    September 22, 2022

    രാജസ്ഥാനിലെ എസ്എഫ്ഐ മുന്നേറ്റം അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു T21 നോട്

    August 30, 2022

    കിഫ്ബിക്കായുള്ള പോരാട്ടം നാടിനായുള്ള പോരാട്ടം; ഐ ബി സതീഷ് 

    August 12, 2022
  • ARTICLES
    1. MURIPPATHAL
    2. View All

    മാതൃഭൂമിയിലെ അനീഷ് ജേക്കബു ചേട്ടാ. ഇവിടെ കമോൺ

    November 5, 2022

    സുജിത് നായർ ഉമ്മൻചാണ്ടിയെ സുഖിപ്പിക്കുമ്പോൾ സംഭവിക്കുന്നത്….

    October 31, 2022

    മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ….

    October 24, 2022

    കേരളം ഗവര്‍ണറോടു ചോദിക്കുന്നു… താനാരുവ്വാ ഉവ്വേ….?

    October 17, 2022

    കൂടണയലിൻ്റെ രാഷ്ട്രീയം

    March 8, 2024

    കോർപ്പറേറ്റ് ബജറ്റിനെ മറയ്ക്കാൻ മാതൃഭൂമിയുടെ സാരി മേളം

    February 2, 2024

    ആരിഫ് മുഹമ്മദ് ഖാൻ ദിവ്യനെന്ന മൂഢചിന്തയിൽ – ദേശാഭിമാനി

    January 29, 2024

    രാമ ക്ഷേത്രം ഉയരുമ്പോൾ കൊല്ലപ്പെട്ട പൂജാരി ബാബാ ലാൽ ദാസിനെ വീണ്ടും ഓർക്കാം

    January 22, 2024
  • VIDEO

    നിർഭയം മുട്ടിടിക്കുമ്പോൾ

    March 9, 2023

    മായമാണെങ്കിലും പതഞ്ജലി തന്നെ കേന്ദ്രത്തിന് പ്രിയം

    March 9, 2023

    സാനിയോ ഒരു പ്രതീകം മാത്രം

    March 9, 2023

    പൊങ്കാല ചുടുകട്ടയിൽ തല തല്ലുന്ന സംഘികൾ

    March 9, 2023

    ചെന്നിത്തലയുടെ പൊങ്കാല ഏഷ്യാനെറ്റ് ന്യൂസിനോ സതീശനോ?

    March 9, 2023
  • SOCIAL MEDIA

    വിമർശകർക്ക് മറുപടിയുമായി പ്രിയ വർഗീസ്

    November 18, 2022

    ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും

    November 12, 2022

    ഒരു ‘ഗറ്റ് ഔട്ടി’ൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം; ഡോ. ജോൺ ബ്രിട്ടാസ് എം പി

    November 7, 2022

    ‘സഖാവിനെ സംരക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ’; പി ബിജുവിൻ്റെ ഓർമകൾ പങ്കുവെച്ച് എ എൻ ഷംസീർ

    November 4, 2022

    കമ്യൂണിസ്‌റ്റ്‌ വിരുദ്ധനും കോൺഗ്രസ്സുകാരനുമായിരുന്ന ടി പി രാജീവനെ കോൺഗ്രസ്‌ അപമാനിച്ചു?

    November 3, 2022
  • SPORTS

    മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

    March 3, 2023

    നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; അശ്വിന് അഞ്ച് വിക്കറ്റ്

    February 11, 2023

    പെലെയുടെ സംസ്കാരം ചൊവ്വാഴ്ച സ്വന്തം നാടായ സാൻ്റോസിൽ

    December 30, 2022

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

    December 30, 2022

    കറൻസിയിൽ മെസിയുടെ ചിത്രം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

    December 23, 2022
  • EDUCATION

    പ്ലസ് വൺ പ്രവേശനം നാളെ; വി ശിവൻകുട്ടി

    August 3, 2022

    ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേൽപ്പിക്കില്ല; വി ശിവൻകുട്ടി

    August 3, 2022

    പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22 ന് ആരംഭിക്കും;ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച

    July 26, 2022
T21 MediaT21 Media

കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ് സിപിഎമ്മും ഇടതുപക്ഷവും; ജനങ്ങളുടെ വേദനക്ക് കാരണം മുൻ യു.ഡി.എഫ് സർക്കാരെന്ന് എം വി ഗോവിന്ദൻ

T21 MediaBy T21 MediaDecember 22, 2022 KERALA No Comments4 Mins Read
Share
Facebook Twitter LinkedIn Pinterest Email

തിരുവനന്തപുരം: കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ്‌ സിപിഎമ്മും ഇടതുപക്ഷവും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ ഭൂരിപക്ഷം ഭൂരഹിതർക്കും ഭൂമി നൽകിയതും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാരുകളാണന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ വേദനക്ക് കാരണം മുൻ യു..ഡി.എഫ് സർക്കാരെന്ന് സി.പി.എം. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാർ ഫലപ്രദമായ നടപടി എടുത്തില്ലെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘ബഫർസോൺ; ആരും പെരുവഴിയിലാകില്ല’, എന്ന തലക്കെട്ടിലാണ് എം.വി ഗോവിന്ദൻ ദേശാഭിമാനിയിൽ ലേഖനം പ്രസിദ്ധീകരിച്ചത്.

ലേഖനത്തിൻ്റെ പൂർണരൂപം:

കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ്‌ സിപിഐ എമ്മും ഇടതുപക്ഷവും. കേരളത്തിൽ ഭൂരിപക്ഷം ഭൂരഹിതർക്കും ഭൂമി നൽകിയതും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളാണ്‌. ഭൂപരിഷ്‌കരണ ബിൽ കൊണ്ടുവന്നപ്പോൾ മണ്ണിൽ പണിയുന്ന കർഷകന്‌ ഭൂമി നൽകുന്നതിനെതിരെ ‘വിമോചനസമരം’ നയിച്ചത്‌ ആരാണെന്നും എല്ലാവർക്കും അറിയാം. അതിനാൽ മലയോര കർഷകരെയും അവരുടെ കുടുംബാംഗങ്ങളെയും പെരുവഴിയിലിറക്കാൻ കേരളത്തിലെ ഭരണമുന്നണിയും പിണറായി വിജയൻ സർക്കാരും തയ്യാറാകുന്നുവെന്ന പ്രചാരവേല നിക്ഷിപ്‌ത രാഷ്ട്രീയ താൽപ്പര്യക്കാരുടേതാണെന്ന്‌ ആദ്യമേ വ്യക്തമാക്കട്ടെ. ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്‌ ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചില തെറ്റായ പ്രചാരണത്തെക്കുറിച്ചാണ്‌. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാണെന്നുള്ള കഴിഞ്ഞ ജൂൺ മൂന്നിന്റെ സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ചാണ് സർക്കാർവിരുദ്ധ പ്രചാരവേലയുമായി ചിലർ രംഗത്തുവന്നിട്ടുള്ളത്‌. വീടും കിടപ്പാടവും ഉപേക്ഷിച്ച്‌ ജനങ്ങൾ ഒഴിഞ്ഞുപോകേണ്ടിവരുമെന്നും വാഹനങ്ങൾക്കും കൃഷിക്കും നിയന്ത്രണം വരുമെന്നും മറ്റുമുള്ള പ്രചാരണമാണ്‌ ഇക്കൂട്ടർ ബോധപൂർവം നടത്തുന്നത്‌.
ഒരാളുടെയും കൃഷിഭൂമിയും പുരയിടവും ബഫർ സോണിൽ ഉൾപ്പെടില്ലെന്ന ഉറപ്പാണ്‌ ഇവിടെ നൽകാനുള്ളത്‌. അതൊക്കെ ഒഴിവാക്കിക്കൊണ്ടേ ബഫർ സോൺ പ്രഖ്യാപിക്കൂ എന്നതാണ്‌ കേരള സർക്കാരിന്റെ നയം. ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗവും ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമർപ്പിക്കുക ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയുള്ള ഭൂപടമായിരിക്കുമെന്ന ഉറപ്പും സർക്കാർ നൽകി. പ്രതിപക്ഷമടക്കം തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യത്തിൽ 2020–-21 ൽ തയ്യാറാക്കി കേന്ദ്ര വനം–- പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. പരിസ്ഥിതിലോല മേഖല സംബന്ധിച്ച്‌ വനം, തദ്ദേശം, റവന്യു വകുപ്പുകൾ ചേർന്ന്‌ സംയുക്ത ഭൂതല സർവേ നടത്താനും ധാരണയായി.

ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരമോ, പരാതികളോ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ ജനങ്ങൾക്ക്‌ അവസരമൊരുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറിമാർക്കും വനംവകുപ്പിനും ജനുവരി ഏഴുവരെ വിവരങ്ങൾ നൽകാമെന്നും സുപ്രീംകോടതിയിൽ വിവരം കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാൻ അപേക്ഷ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. പരിസ്ഥിതിലോല മേഖല സംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ്‌ തോട്ടത്തിൽ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി രണ്ടു മാസംകൂടി നീട്ടാനും തീരുമാനമായി. ആശങ്കയിലാഴ്‌ന്ന ജനങ്ങളെ സഹായിക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം ആത്മാർഥമായും ചെയ്യുമെന്ന സന്ദേശമാണ്‌ സർക്കാർ ഇതുവഴി നൽകിയിട്ടുള്ളത്‌. ഇത്‌ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുമുണ്ട്‌.

സുപ്രീംകോടതി ജൂൺ മൂന്നിന്‌ ഉത്തരവ്‌ പുറപ്പെടുവിച്ച വേളയിൽത്തന്നെ എൽഡിഎഫ്‌ സർക്കാർ വലിയൊരു ജനവിഭാഗത്തിന്റെ കുടിയൊഴിപ്പിക്കലിനും ജീവനോപാധി നഷ്ടത്തിനും ഇത്‌ വഴിവയ്‌ക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകുകയുണ്ടായി. ജൂൺ അഞ്ചിന്‌ കണ്ണൂരിൽ, ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ വനവും മലയോരമേഖലയിലെ ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകി. സുപ്രീംകോടതി വിധി വന്ന്‌ അഞ്ചാംദിവസംതന്നെ ഉന്നതതലയോഗം ചേരുകയും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ജനവാസമേഖലകളെ ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നതിന്‌ സുപ്രീംകോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കാനും നിശ്ചയിച്ചു. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കേന്ദ്രം നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനം കത്തയച്ചു. ആഗസ്‌തിൽ പുനഃപരിശോധനാ ഹർജിയും സമർപ്പിച്ചു. ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ വിധിന്യായത്തിന്മേൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ച ഏക സംസ്ഥാനം കേരളമാണ്‌ എന്നതിൽനിന്നുതന്നെ സർക്കാർ ആരുടെ ഭാഗത്താണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമാകും. കോടതി വിധിയുടെ അപ്രായോഗികത ബോധ്യപ്പെടുത്തുന്നതിന്‌ സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ തിട്ടപ്പെടുത്തി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിന്‌ ആദ്യം തീരുമാനിച്ചതും കേരള സർക്കാരാണ്‌. നിർമാണങ്ങളുടെ ഉപഗ്രഹ–-ഡ്രോൺ ചിത്രങ്ങൾ മൂന്നു മാസത്തിനകം സമർപ്പിക്കണമെന്ന്‌ കോടതിയാണ്‌ നിർദേശിച്ചത്‌. അതനുസരിച്ച്‌ നടത്തിയ ഉപഗ്രഹ സർവേ സമ്പൂർണമാണെന്നോ, അന്തിമമാണെന്നോ സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ്‌ അതുയർത്തി കോലാഹലം സൃഷ്ടിക്കുന്നത്‌. സർക്കാരിന്‌ എതിരായി തെറ്റായ പ്രചാരവേല നടത്തുന്നവരുടെ താൽപ്പര്യം കർഷകരെ രക്ഷിക്കലോ പരിസ്ഥിതിയെ സംരക്ഷിക്കലോ അല്ല. മറിച്ച്‌ സ്വകാര്യ,-രാഷ്ട്രീയ താൽപ്പര്യസംരക്ഷണം മാത്രമാണ്‌. ഇത്‌ ജനങ്ങൾ തിരിച്ചറിയണം.

സുപ്രീംകോടതി വിധി വന്ന ഘട്ടത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ഇറക്കിയ പ്രസ്‌താവനയിൽ, ബഫർ സോൺ നിശ്ചയിക്കുമ്പോൾ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന്‌ വ്യക്തമായും ആവശ്യപ്പെട്ടിരുന്നു. പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുകയാണ്‌ സിപിഐ എമ്മിന്റെ പ്രഖ്യാപിത നയം. തുടർച്ചയായ പ്രളയം, മറ്റു പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ്‌ 2019ൽ 12 കിലോമീറ്ററിനു പകരം ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സമീപനം സിപിഐ എം സ്വീകരിച്ചിരുന്നത്‌. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പിന്നീട്‌ ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന നിലപാടിലേക്ക്‌ പാർടിയെത്തി. 2020ൽ ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്‌ വീണ്ടും ഭേദഗതി സമർപ്പിച്ചു.

ഈ വിഷയം പെട്ടെന്ന്‌ പൊട്ടിമുളച്ചതൊന്നുമല്ല. കാലാവസ്ഥാ മാറ്റമെന്ന പ്രതിഭാസവുമായി ഇതിനു ബന്ധമുണ്ട്‌. കാലാവസ്ഥാ മാറ്റത്തിന്റെ രൂക്ഷത കുറയ്‌ക്കുക ലക്ഷ്യമാക്കി ലോകമെമ്പാടും വനസംരക്ഷണവും പരിസ്ഥിതിലോല പ്രദേശ സംരക്ഷണവും പ്രധാന വിഷയങ്ങളായി മാറിയിട്ടുമുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ വനമേഖലയ്‌ക്കു ചുറ്റും ബഫർ സോൺ എന്ന സങ്കൽപ്പം ഉരുത്തിരിഞ്ഞത്‌. മാധവ്‌ ഗാഡ്‌ഗിൽ, കസ്‌തൂരി രംഗൻ സമിതി റിപ്പോർട്ടുകളും സംരക്ഷിത വനമേഖലയെന്ന ആശയം ശക്തമായി മുന്നോട്ടുവച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണവും ഈ റിപ്പോർട്ടുകളിൽ വിഷയമായി. ഈയൊരു പശ്ചാത്തലത്തിലാണ്‌ ബഫർ സോൺ ഇന്ത്യയിലും അവതരിപ്പിക്കപ്പെടുന്നത്‌. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ വനം–-പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേഷാണ്‌ സംരക്ഷിത വനപ്രദേശത്തിനു ചുറ്റും 10 കിലോമീറ്റർ വരെ ബഫർ സോൺ വേണമെന്ന്‌ ഉത്തരവിറക്കുന്നത്‌ (ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരിച്ചതിനാലാണ്‌ ബഫർ സോൺ 10 കിലോമീറ്റർ വരെ ആക്കാമെന്ന തീരുമാനം രണ്ടാം യുപിഎ സർക്കാരിന്‌ കൈക്കൊള്ളാനായത്‌.) ഈ ഘട്ടത്തിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്നത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു. ജയ്‌റാം രമേഷിന്റെ തീരുമാനത്തിന്‌ പൂർണ പിന്തുണയാണ്‌ ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്നത്‌.

ജയ്‌റാം രമേഷിന്റെ ഈ തീരുമാനം ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിന്‌ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ ഉമ്മൻചാണ്ടി സർക്കാർ പരാജയപ്പെട്ടെന്ന്‌ മാത്രമല്ല, കേന്ദ്ര തീരുമാനത്തിന്റെ ചുവടുപിടിച്ച്‌ ബഫർ സോൺ പൂജ്യംമുതൽ 12 കിലോമീറ്റർ ആക്കാൻ ഉമ്മൻചാണ്ടി മന്ത്രിസഭ തീരുമാനിക്കുകയും ചെയ്‌തു. 2013 മെയ്‌ എട്ടിനു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഈ തീരുമാനം ഉണ്ടായത്‌. ജയ്‌റാം രമേഷ്‌ ഇറക്കിയ ഉത്തരവ്‌ പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച മൂന്ന് കമ്മിറ്റിയിൽ ഒന്നിന്റെ ചെയർമാൻ ഇന്നത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശനായിരുന്നു. കേന്ദ്രതീരുമാനം നടപ്പാക്കാൻ പിന്തുണ നൽകുകയായിരുന്നില്ലേ വി ഡി സതീശൻ അന്ന്‌ ചെയ്‌തത്‌. കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ്‌ മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്‌

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ പൂർണപിന്തുണ പ്രഖ്യാപിച്ച്‌ ഇടുക്കി ജില്ലയെ മുഴുവൻ പരിസ്ഥിതിലോല പ്രദേശമാക്കാൻ കൂട്ടുനിന്നതും ഇതേ കോൺഗ്രസ്‌ നേതൃത്വമായിരുന്നുവെന്ന കാര്യം ജനങ്ങൾ മറക്കില്ല. ജനങ്ങളെ ചേർത്തുപിടിക്കാതെ അവരുടെ ആശങ്കകൾ പരിഹരിക്കാതെ ഉമ്മൻചാണ്ടി സർക്കാർ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ്‌ ഏറ്റവും ഒടുവിലത്തെ സുപ്രീംകോടതി വിധിയെന്നർഥം. മലയോരമേഖലയിലെ ജനങ്ങൾ ഇന്ന്‌ അനുഭവിക്കുന്ന വേദനയ്‌ക്ക്‌ ഉത്തരവാദികൾ മുമ്പേ ഭരിച്ച ഉമ്മൻചാണ്ടി സർക്കാരാണെന്ന്‌ ചരിത്രം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

 

CPM MV GOVINDAN
T21 Media
  • Website

Keep Reading

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

Slottica Casino Polska Bonus 50fs

Kostenlose Plinko Demo Online Zocken Ohne Risiko

“Zocken Sie Plinko O Geld 2023

Plinko Casinos 2025 Im Test >> Plinko Online Spielen

Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich

Add A Comment
Leave A Reply Cancel Reply

Top News

മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ബിജെപിയിൽ ചേരും

September 19, 2022

പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; കണ്ണൂരിൽ കെഎസ്ആർടിസി ബസിന് നേരെ ബോംബെറിഞ്ഞു

September 23, 2022

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പോലീസുകാർക്ക് നേരെയും ആക്രമണം

September 23, 2022

ഗവർണർ ആർഎസ്എസിൻ്റെ വിനീത ദാസൻ; എം വി ജയരാജൻ

September 19, 2022
Don't Miss

Retrobet Casino Retro Games & Modern Wins Await

anonymous April 24, 2025

There are no restrictions from the mobile site, which does not use a responsive design.…

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
Latest News

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
About Us
About Us

T21 Media is a news-based website that comments on current affairs. In this post-truth era, we expose the lies, deliberate and selective omissions, and sensationalism around us frankly, freely, and fearlessly.

Email Us: t21socialmedia@gmail.com
Contact: +91-

Facebook X (Twitter) Instagram YouTube
Most Popular

‘സ്വപ്‌നയായിരുന്നു ഭേദം’, ഗവര്‍ണറെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

September 19, 2022

കിഫ്ബിക്കല്ലിൽ കടിച്ച പല്ലു വീഴും; ഇഡിയ്ക്കു കുരുക്കു മുറുക്കാൻ സിപിഎം

August 10, 2022

ആരുടേതാണ് സര്‍ക്കാര്‍ ഖജനാവ് ? മോദി ഭരണത്തിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി

August 7, 2022
Our Picks

Retrobet Casino Retro Games & Modern Wins Await

April 24, 2025

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025
© T21 MEDIA 2025

Type above and press Enter to search. Press Esc to cancel.