തിരുവനന്തപുരം: ജനവിരുദ്ധമായ ഒരു പ്രവണതയും പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും സർക്കാരും സ്വീകരിക്കില്ല. കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപിടിച്ചാകണം പ്രവർത്തിക്കേണ്ടത്. കേരളത്തിനെതിരായ കേന്ദ്രനീക്കത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 20 മുതൽ 31 വരെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. മന്ത്രിമാർ നല്ല പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു. കേരളത്തിന് നൽകുമെന്ന് പറഞ്ഞ ഒരു പദ്ധതിയും നൽകിയില്ല. മാധ്യമങ്ങളുടെ മുഖമുദ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധത. മാധ്യമരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും എം വി ഗോവിന്ദൻ.
പാർട്ടിയുടെ ജനകീയ സമ്പർക്കം വിപുലമാക്കും, സർക്കാരിന്‍റെ ജനപക്ഷ സമീപനങ്ങൾ വീടുകൾ തോറും കയറി ബോധവത്കരിക്കും. ജനുവരി ഒന്ന് മുതൽ 21 വരെ വീടുകയറി പ്രചാരണം നടത്തും. ബഫർ സോണില്‍ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ കാര്യങ്ങൾ വ്യക്തമായി. വിഴിഞ്ഞത്തെന്ന പോലെ വീണ് കിട്ടിയ അവസരം മുതലാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സർക്കാർ നിലപാട് ശരിയായ ദിശാബോധത്തോടെയാണ്. ജനങ്ങൾക്കെതിരായ ഒരു കാര്യവും സർക്കാർ ചെയ്യില്ല. ബഫർ സോൺ വീണു കിട്ടിയ വിഷയമായി ഉപയോഗിക്കാൻ യുഡിഎഫ് ശ്രമിച്ചു. അതു തിരിഞ്ഞു കൊത്തി.12 കിലോമീറ്റർ ബഫർ സോൺ വേണമെന്നു ശുപാർശ ചെയ്ത സമിതിയിലുണ്ടായിരുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു