തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പോർട്ട് നിർമിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്ക്ക് ശേഷം പറഞ്ഞു. വാടക, പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പ് നൽകിയതായും സമരസമിതി പറഞ്ഞു.
വിഴിഞ്ഞത്ത് തുറമുഖം നിർമ്മാണത്തിനെതിരെ കഴിഞ 138 ദിവസമായി തുടരുന്ന സമരത്തിൻ്റെ മറവിൽ നിരവധി ആക്രമണങ്ങൾ കലാപകാരികൾ നടത്തിയിരുന്നു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ 35 പോലീസുകാർക്ക് സാരമായി പരുക്കുപറ്റുകയും ഒരു കോടിക്കടുത്ത് നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ സമരസമിതി നടത്തിയ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ 200 കോടിയുടെ നഷ്ടം സമരക്കാരിൽ നിന്ന് തന്നെ ഈടാക്കാനും കോടതി ഉത്തരവിട്ടു. സമരത്തെ വർഗീയമാക്കാനും ശ്രമിച്ചിരുന്നു.
വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് വിവിധ മേഖലകളിലെ പ്രമുഖരുടെ തുറന്ന കത്ത്.