തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് ‘കെ-സ്റ്റോർ’ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അർഹരായ എല്ലാവർക്കും ലൈഫ് മിഷൻ വഴി വീട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ വീട് നൽകിയതെല്ലാം അർഹതപ്പെട്ടവർക്കാണ്. കെ ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബിപിഎൽ വിഭാഗത്തിന് നൽകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.