മലപ്പുറം: ശശി തരൂരിൻ്റെ പരിപാടികളുടെ പേരിൽ കോൺഗ്രസിൽ നടക്കുന്ന പരസ്യ വിമർശനങ്ങൾ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് താക്കീതുമായി മുസ്ലിം ലീഗ്. തരൂർ വിഷയം വീണ്ടും ചർച്ചയാകുന്നത് അലോസരപ്പെടുത്തുന്നതായും യോഗം വിലയിരുത്തി. പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറം ലീഗ് ഓഫീസിൽ ഞായറാഴ്ചയായിരുന്നു പാർട്ടി എംഎൽഎമാരുടെ യോഗം.
യുഡിഎഫിൻ്റെ പ്രവർത്തകർക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കൾ രണ്ട് തട്ടിൽ നിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണപരമല്ലെന്നും ലീഗ് കരുതുന്നു. തരൂർ വിഷയത്തിൽ വിവാദങ്ങൾ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ കോട്ടയത്ത് വീണ്ടും വിവാദങ്ങൾ തുടരുകയാണെന്നും ലീഗ് യോഗം വിലയിരുത്തി. ഇങ്ങനെ മുന്നോട്ട് പോയാൽ ഭരണം ലഭിക്കാനുള്ള സാധ്യത കോൺഗ്രസ് ഇല്ലാതാക്കുകയാണെന്നും പല എം.എൽ.എമാരും അഭിപ്രായപ്പെട്ടു.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നുവെന്ന സന്ദേശം നൽകാനെന്നവണ്ണം തരൂർ മലബാർ പര്യടനം നടത്തിയിരുന്നു. ഇത് കോൺഗ്രസിൽ തർക്കം സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തിൽ തരൂരിനോട് ചേർന്നു നിൽക്കുന്ന സമീപനമാണ് ലീഗ് കൈകൊണ്ടത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കോൺഗ്രസ് തയ്യാറാകണം. ആവശ്യമെങ്കിൽ മുസ്ലിം ലീഗ് ഇടപെടണമെന്നും തങ്ങളോട് എം.എൽ.എമാർ അഭ്യർത്ഥിച്ചു.
യുഡിഎഫിൽ കടുത്ത ഭിന്നത; വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്
‘സതീശൻ നുണയൻ’; പ്രതിപക്ഷ നേതാവിൻ്റെ കള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞ് ശശി തരൂർ