മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷൻ തുടരാമെന്ന് ഹൈക്കോടതി. പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫ് നിയമന രീതി തടയണം, പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് പൊതുവിജ്ഞാപനം പുറപ്പെടുവിക്കണം എന്നീ ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് ഒരുകൂട്ടം ഹർജികൾ ഹൈക്കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മന്ത്രിമാർ വ്യക്തിപരമായാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ പേഴ്സണൽ സ്റ്റാഫ് നിയമനം സർക്കാരിൻ്റെ വിവേചനാധികാരമാണെന്നും കോടതി വ്യക്തമാക്കി.