മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി, കൊടകര കുഴൽപ്പണം കേസന്വേഷണങ്ങളിൽ പ്രതിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അനുകൂല തീരുമാനമുണ്ടാകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ ശിപാർശക്കത്ത്. ബിജെപി നേതാക്കൾ തനിക്കു നൽകിയ നൽകിയ നിവേദനമാണ്, ഉചിതമായ തീരുമാനം വേഗമുണ്ടാകണമെന്ന നിർദ്ദേശം സഹിതം ഗവർണർ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. തനിക്കു കിട്ടുന്ന നിവേദനങ്ങൾ പലപ്പോഴും നടപടികൾക്കുവേണ്ടി സർക്കാരിന് അയച്ചുകൊടുക്കുമെങ്കിലും വിചിത്രമായ നിർദ്ദേശമടങ്ങിയ ആമുഖ കത്ത് സഹിതം ആദ്യമായാണ് ഗവർണർ മുഖ്യമന്ത്രിയ്ക്ക് ഒരു നിവേദനം കൈമാറുന്നത്. 2021 ജൂൺ 10നാണ് ഗവർണർ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. എന്നാൽ കത്തു അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.
ഗുരുതരമായ കേസുകളിലാണ് കെ സുരേന്ദ്രൻ പ്രതിയായിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, കുഴൽപ്പണ ഇടപാട് തുടങ്ങിയ കേസുകളുടെ ഗൗരവസ്വഭാവം ഒരു അഭിഭാഷകൻ കൂടിയായ ആരിഫ് മുഹമ്മദ് ഖാന് ബോധ്യമാകാത്തതുമല്ല. ഇത്തരം കേസുകളിൽ പ്രതികൾക്ക് അനുകൂലമായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് ശിപാർശക്കത്തെഴുതാൻ ഭരണഘടനാപദവിയിലിരിക്കുന്ന ആരും തുനിയുകയില്ല.
കെ സുരേന്ദ്രൻ പ്രതിയായ ഗുരുതരമായ ക്രിമിനൽ കേസുകളാണ് നിവേദനത്തിൽ പരാമർശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ പട്ടികജാതിവിഭാഗക്കാരനായ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിയും സമ്മർദ്ദവും പ്രയോഗിച്ച് നാമനിർദേശപത്രിക പിൻവലിപ്പിച്ചതാണ് ഒരു കേസ്. രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നും ആരോപണമുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തനിക്ക് പതിനഞ്ച് ലക്ഷം രൂപ കോഴയും കർണാടകത്തിൽ വൈൻ ഷാപ്പും വാഗ്ദാനം കെ സുരേന്ദ്രൻ വാഗ്ദാനം ചെയ്തു എന്നാണ് സുന്ദര വെളിപ്പെടുത്തിയത്. തുടർന്ന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചെലവിന് കർണാടകയിൽനിന്ന് എത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തതാണ് മറ്റൊരു കേസ്. 2021 ഏപ്രിൽ മൂന്നിന് പുലർച്ചയായിരുന്നു സംഭവം. കവർച്ച ചെയ്യപ്പെട്ട് ബി.ജെ.പി ഫണ്ടാണെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജനാണ് പോലീസിനെ സമീപിച്ചത്. കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഒരു ഭാഗവും അതിനുപയോഗിച്ച കാറും പോലീസ് കണ്ടെടുക്കുകയും 22 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാൽ ഈ കേസിൽ സുരേന്ദ്രൻ പ്രതിയായില്ല.
ഈ കേസുകളിലെ അന്വേഷണം തടയുന്നതിനുള്ള സമ്മർദ്ദം ചെലുത്തുന്നതിനു വേണ്ടിയാണ് ബിജെപി നേതാക്കൾ ഗവർണറെ സമീപിച്ചത്. വിചിത്രമായ ശിപാർശയിലൂടെ ബിജെപിയുടെ ഇംഗിതം നടത്താൻ ഗവർണർ ശ്രമിച്ചതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നത്.
തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ഇനിയും വാഹനങ്ങൾ ആവശ്യപ്പെടുമെന്ന് ഗവർണർ