ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (2) യുടെ ഉത്തവ്. കെ കെ മഹേശൻ്റെ കുടുംബം നൽകിയ ഹർജിയിലാണ് നിർദേശം.
വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എൽ അശോകൻ എന്നിവരെ പ്രതിയാക്കാനും കോടതി നിർദേശിച്ചു. മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മഹേശൻ്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെയും പരാമർശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.
2020 ജൂൺ 24നാണ് എസ്എൻഡിപി യൂണിയൻ ഓഫിസിൽ മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ.
തുഷാർ വെള്ളാപ്പള്ളിക്കായി അന്വേഷണം ഊർജിതമാക്കി തെലങ്കാന പൊലീസ്
ഓപ്പറേഷന് ലോട്ടസ്; തുഷാറിനും സന്തോഷിനുമെതിരെ ലുക്കൗട്ട് നോട്ടീസ്