തിരുവനന്തപുരം: തുറമുഖം വകുപ്പ് മന്ത്രി വി അബ്ദുറഹിമാനെതിരെ വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ പരാമർശം.
അബ്ദുറഹിമാൻ്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട്. ആ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. അബ്ദുറഹ്മാൻ്റെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ നിഷ്കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങൾ രാജ്യദ്രോഹികളായിരുന്നെങ്കിൽ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സമരത്തിന്റെ മറവിൽ വ്യാപകമായ അക്രമങ്ങളാണ് കലാപകാരികൾ അഴിച്ചുവിട്ടത്. പോലീസ് സ്റ്റേഷനടക്കം ആക്രമി സംഘം അടിച്ചു തകർത്തിരുന്നു. സംഘം ചേർന്ന് പോലീസിനെ ബന്ദിയാക്കിയാണ് സമര സമിതിക്കാർ സ്റ്റേഷൻ അടിച്ച് തകർത്തത്. സ്റ്റേഷന് അകത്തിട്ട് പോലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി
പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആർടിസി ബസുകളും അടിച്ചുതകർത്തു. വൈദികരടക്കമുള്ള സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. വിഴിഞ്ഞത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സമര സമിതി നടത്തുന്നുണ്ട്.
വിഴിഞ്ഞം സംഘർഷം 3000പേർക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ
ചരക്ക് ഗതാഗതത്തിന് ഏറ്റവും യോജിച്ച തുറമുഖമാണ് വിഴിഞ്ഞം; വി അബ്ദുറഹിമാൻ