ഗുജറാത്തിൽ തീവ്രവർഗീയത ആളിക്കത്തിച്ച് മുൻ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബാബർ തകർത്തശേഷം അയോധ്യയിൽ അമ്പലം പണിയാൻ ആർക്കും ധൈര്യമുണ്ടായില്ലെന്നും ഗുജറാത്തിൻ്റെ മകൻ നരേന്ദ്ര മോദിയാണ് രാമജന്മഭൂമിക്ക് അടിത്തറയിട്ടതെന്നും അമിത്ഷാ പറഞ്ഞു. ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അമിത്ഷായുടെ പരാമർശം.
ബാബറി മസ്ജിദ് തകർത്ത കേസിൽ ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കള്‍ പ്രതികളായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. എന്നാല്‍ ഇത് ആദ്യത്തെ ശ്രമത്തിലായിരുന്നില്ല. അതിന് മുമ്പും ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് അയോധ്യയില്‍ വെടിവയ്പ്പുണ്ടാകുകയും 16 പേര് കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ രേഖകള്‍.