കാസര്‍കോട്: 45 വർഷത്തെ കോൺഗ്രസ് ബന്ധം വിടുന്നതായി മുതിർന്ന നേതാവും കെപിസിസി മുൻ വൈസ് പ്രസിഡണ്ടുമായ അഡ്വ സി കെ ശ്രീധരൻ. ഇടതു പക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും. സമീപക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു.വർഗീയ ശക്തികളോട് സമരസപ്പെടുന്നതാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്.
ജവഹർലാൽ നെഹ്‌റുവിൻ്റെ മഹത്തായ കാഴ്ച്ചപ്പാടുകളെ പോലും തകർക്കാൻ ശ്രമം നടക്കുന്നു. ഇത്തരം നിലപാടുകളോട് യോജിക്കാൻ കഴിയില്ല. വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന നീക്കമാണ് കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും സികെ ശ്രീധരന്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള മതേതര വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ക്ക് ഈ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻ കെപിസിസി വൈസ്പ്രസിഡന്റ് പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും