കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാണെന്ന് കാണിച്ച് കെ സുധാകരൻ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തി. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റായി ഇരുന്നുകൊണ്ട് കെ സുധാകരൻ നടത്തുന്ന ആർഎസ്എസ് മൃദു സമീപനത്തിൽ മുന്നണിയിൽ പ്രതിഷേധം ശക്തമാണ്. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ ലീഗ് സുധാകരനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ഇനി രാഹുൽ ഗാന്ധി പറഞ്ഞ വാക്കിലാണ് പ്രതീക്ഷയുള്ളത്. ആർഎസ്എസ് ചിന്താഗതി മനസിലുള്ളവർ പാർട്ടി വിട്ടുപോകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമ്മയുടെ എം കെ മുനീർ പറഞ്ഞിരുന്നു.
കോൺഗ്രസിൽ നിന്നും സുധാകരനെതിരെ വിമർശനമുണ്ട്. തുടർച്ചയായ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ സുധാകരനെതിരെ അന്വേഷണം നടത്തുമെന്നും വിഷയത്തിൽ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയത്.
സുധാകരനും മറ്റു ചില കോൺഗ്രസ് നേതാക്കളും ബിജെപിക്കൊപ്പം; കെ സുരേന്ദ്രൻ