തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരാൻ സർക്കാർ. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗ തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതൽ 15 വരെ സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഡിസംബർ 15 വരെയാണ് സമ്മേളനം നിലവിൽ തീരുമാനിച്ചിട്ടുള്ളത്. അത് നീട്ടണോ എന്നത് പിന്നീട് തീരുമാനിക്കും.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതിനുള്ള നീക്കം.