മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരന് കോണ്‍ഗ്രസ് വിടുന്നു. വൈകാതെ സിപിഎമ്മിൽ ചേരും. 17 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പാർട്ടിവിടാനുള്ള കൂടുതൽ കാരണങ്ങൾ വിശദീകരിക്കും. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾക്ക് പിന്നാലെയാണ് ശ്രീധരൻ പാർട്ടി വിടുന്നത്.
“രാഷ്ട്രീയമാറ്റത്തിന് കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്. വിശദമായ വിവരങ്ങൾ കാസർഗോഡ് പ്രസ് ക്ലബ്ബിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പറയും. സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങളും ഒരു കാരണമാണ്. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകൾ ശരിയല്ല. രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിൻ്റെയും താൽപര്യം പരിഗണിച്ച് പരിശോധിച്ചാൽ കോൺഗ്രസ് നിലപാടുകൾ എത്രത്തോളം ശരിയല്ല എന്ന് മനസ്സിലാകും. അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ല” – ശ്രീധരൻ പറഞ്ഞു.
മുൻ കെപിസിസി വൈസ്പ്രസിഡന്റ് സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടേക്കും