ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നത് സർക്കാർ ആലോചിക്കേണ്ട കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. സർക്കാർ ആലോചിച്ച് വ്യക്തമായ തീരുമാനമെടുക്കും. സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവരനെ ഒഴിവാക്കാൻ സർക്കാർ ഓർഡിനൻസ് തയ്യാറാക്കിയിട്ടുണ്ട്. കാര്യമായ അആലോചനകൾക്ക് ശേഷമാണ് ഓർഡിനൻസ് തയ്യാറാക്കിയതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തങ്ങങ്ങളിൽ ഗവർണർ അനധികൃതമായി കൈകടത്തിയ സചചര്യത്തിലാണ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. അതേസമയം കഴിഞ്ഞ ദിവസം ഗവർണറെ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് സർക്കാർ നീക്കിയിരുന്നു. കലാ സാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗൽഭരെ ചാൻസലർ സ്ഥാനത്ത് നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ഗവർണറെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും.
ഈ നടപടി ശരിയായെന്ന് മുൻ വിസി ഡോ. ടി കെ നാരായണൻ പറഞ്ഞു. കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമാണ്. ഡീൻ നിയമനത്തിൽ പോലും ഗവർണർ ഇടപെട്ടിരുന്നു എന്നും മുൻ വിസി ഡോ. ടി കെ നാരായണൻ വ്യക്തമാക്കി.
ഗവർണർക്ക് വീണ്ടും തിരിച്ചടി; കെടിയു വിസി നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി