സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണ്ടെത്തിയ വ്യക്തിയെയാണ് എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിരിക്കുന്നത്. ദീർഘകാലം യുജിസിയിൽ ഉന്നത തസ്തിയിൽ പ്രവൃത്തി പരിചയമുളള ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൾ സെക്രട്ടറി ഡോ. ഇഷിതാ റോയിയെ ശുപാർശ ചെയ്ത സർക്കാരിൻ്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് നിലവിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ. സിസാ തോമസിനെ ഗവർണർ ഏകപക്ഷീയമായി നിയമിച്ചത്.
ഡോക്ടർ സിസാ തോമസിനായിരുന്നു 2021-22 അധ്യയന വർഷത്തെ എംടെക് അഡ്മിഷൻ്റെ ചുമതല. എന്നാൽ പ്രവേശനവുമായി ബന്ധപ്പെട്ട ഓഫീസ് ഓർഡർ സിസാ തോമസ് ഇറക്കാതിരുന്നത് മൂലം എംടെക് അഡ്മിഷൻ താളം തെറ്റി. ഉയർന്ന റാങ്ക് ഉണ്ടായിരുന്ന വിദ്യാർത്ഥിക്ക് പകരമായി താഴ്ന്ന റാങ്കുകാരിക്ക് അഡ്മിഷൻ നൽകിയത് പോലെ വിചിത്രമായ കാര്യങ്ങൾ അരങ്ങേറിയതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. കേപ്പ് ഡയറക്ടർ ഡോ. ആർ ശശികുമാർ, കോട്ടയം ആർഐടി പ്രിൻസിപ്പൾ ഡോ. സി സതീഷ്കുമാർ, വകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഫീസർ എം മൻസൂർ ഉൾപ്പെട്ടഡി മൂന്നംഗ സമിതി അന്വേഷണം നടത്തിൽ കുറ്റക്കാരിയെന്ന് വിധിച്ച ഡോക്ടർ സിസാ തോമസിന് തന്നെയാണ് ഗവർണർ വൈസ് ചാൻസിലറുടെ ചുമതല നൽകിയിരിക്കുന്നത്.
പ്രവേശനമായി ബന്ധപ്പെട്ട ചുമതലകൾ നിർണയിച്ചു കൊണ്ടുളള ഓർഡർ ഇറക്കിക്കേണ്ടി ഇരുന്നത് ഡോക്ടർ സിസാ തോമസ് ആയിരുന്നു . അക്കാരണത്താൽ തന്നെ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്ന അവസ്ഥ ഉണ്ടായി .ഫീസ് അടക്കേണ്ട ലിങ്ക് ഒക്ടോബർ 23 രാത്രി 12.00 മണിക്ക് disable ചെയ്യുന്നതിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ല ഇക്കാരണത്താൽ കുറഞ്ഞ റാങ്ക് നേടിയ കുട്ടികൾ ഒക്ടോബർ 25-ന് ഫീസ് അടച്ച് പ്രവേശനം നേടിയതായി കണ്ടെത്തിയിട്ടുണ്ട്.
കൂടിയ റാങ്കുള്ള മഹിമ (റാങ്ക് 1445) എന്ന വിദ്യാർത്ഥിനി ഫീസ് അടയ്ക്കാത്തതിൻ്റെ പേരിൽ പ്രവേശന ലിസ്റ്റിൽ നിന്നും പുറത്താകുകയും അതെ സമയം കുറഞ്ഞ റാങ്ക് ആതിര (obs 2351) എന്ന വിദ്യാർത്ഥിനി പ്രവേശനം നേടുകയും ചെയ്തതായി രേഖകൾ പ്രകാരം കാണുന്നു. കൂടാതെ ജിതേന്ദ്ര കുമാർ എം കെ (റാങ്ക് 1495) എന്ന വിദ്യാർത്ഥി ഒക്ടോബർ 25-ന് പണമടച്ച് പ്രവേശനം നേടി. അതെ ഒക്ടോബർ 23-ന് അകം ഫീസ് അടക്കാത്ത പല അപേക്ഷകരും റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടു. അപേക്ഷകർക്ക് ഫീസ് അടയ്ക്കേണ്ടതിൻ്റെ ലിങ്ക് സമയപരിധി കഴിഞ്ഞയുടൻ തന്നെ “disable ചെയ്യേണ്ട ചുമതല ഡെപ്യൂട്ടി ഡയറക്ടർക്കാണെന്ന് SJD(ECS) ( സിനി തോമസ് ) അന്വേഷണ സംഘത്തോട് മൊഴി നൽകി . എന്നാൽ ഇത് സംബന്ധിച്ച് ഓഫീസ് സർക്കുലർ ഇറക്കി ജീവനക്കാരുടെ ചുമതലാ വിഭജനം നൽകാത്തത് കാരണം പ്രവേശന നടപടി താളം തെറ്റി എന്നതും അന്വേഷണ സംഘം ചൂണ്ടികാടി.
ഇങ്ങനെ സ്വന്തം ചുമതലയിൽ വലിയ വീഴ്ച്ചകൾ വരുത്തിയ ഇതേ ഉദ്യോഗസ്ഥർക്ക് വൈസ് ചാൻസിലറുടെ ചുമതല നൽകിയതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വേണം സംശയിക്കാൻ.
ഇതേ അധ്യാപികക്ക് എതിരെ അവരുടെ കീഴിൽ ഗവേഷണം ചെയ്തിരുന്ന സിനറാ ജസ്റ്റിൻ എന്ന ഗവേഷക സർവ്വകലാശാലക്ക് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച സർവ്വകലാശാല ഇവരുടെ ഗൈഡൻസ് സൂപ്പർവിഷനിൽ നിന്ന് വിദ്യാർത്ഥിനിയെ മാറ്റിയതും ഇവിടെ ശ്രദ്ധേയമാണ്.