സ്ത്രീധന പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട പാപ്പനം മണി സദനത്തിൽ ഡാനിയലിനെതിരെയാണ് കേസ്. വെള്ളറട കിളിയൂർ വിജയ ഭവനിൽ അഖിലയുടെ പരാതിയിൽ സ്ത്രീധന നിരോധന നിയമപ്രകാരം കാട്ടാക്കട പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
2018 ലാണ് അഖിലയും ഡാനിയാലും വിവാഹിതരായത്. ഒരു വർഷത്തിനുശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഡാനിയലും അച്ഛൻ ജ്ഞാനദാസും അമ്മ തങ്കവും ചേർന്ന് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും വീട്ടിൽനിന്ന് ഇറങ്ങി പ്പോവാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് അഖില മൊഴി നൽകി. അഖിലയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.