രാജ്യത്തെ കറന്‍സി നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഗാന്ധിജിക്കൊപ്പം ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഈ ആവശ്യമുന്നയിച്ച് താന്‍ കത്തയിച്ചരിക്കുന്നതെന്ന് തൻ്റെ ഔദ്യോഗിക ട്വിറ്ററില്‍ പ്രധാനമന്ത്രിക്കയച്ച കത്തു പങ്കുവച്ചുകൊണ്ട് കെജ്രിവാള് പറഞ്ഞു.
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യത്തിൻ്റെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ദരിദ്രരുടെ എണ്ണം വളരെ കൂടുതലാണ്. ഈ പ്രതിസന്ധി അതിജീവിക്കാന്‍ ജനങ്ങളുടെ അധ്വാനം മാത്രം മതിയാകില്ല. ദൈവത്തിൻ്റെ ആശിര്‍വാദവും വേണം. അതിനാല്‍ ദൈവങ്ങളുടെ ചിത്രം കറന്‍സി നോട്ടില്‍ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കെജ്രിവാളിൻ്റെ കത്തില്‍ പറയുന്നു.
मैंने प्रधानमंत्री जी को पत्र लिखकर 130 करोड़ भारतवासियों की ओर से निवेदन किया है कि भारतीय करेंसी पर महात्मा गांधी जी के साथ-साथ लक्ष्मी गणेश जी की तस्वीर भी लगाई जाए। pic.twitter.com/OFQPIbNhfu
— Arvind Kejriwal (@ArvindKejriwal) October 28, 2022
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഗുജറാത്തില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനിരിക്കെയാണ് കെജ്രിവാളിൻ്റെ കത്ത്.
കറന്‍സി നോട്ടില്‍ മോദിയും സവര്‍ക്കറും വേണമെന്ന് ബിജെപി വക്താവ്