ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ സിവിക് ചന്ദ്രന് കീഴടങ്ങി. സിവിക് ചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ സിവിക് ചന്ദ്രന് ഹാജരായത്.
ഇയാളുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.