ബാലസംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. കേസിൽ എംഎൽഎക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എംഎൽഎയുടെ വസ്ത്രം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതോടൊപ്പം എംഎൽഎ ഉപയോഗിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു.
അതേസമയം ബലാത്സംഗ കേസിൽ എംഎൽഎക്കെതിരെ കമ്മീഷണർക്ക് യുവതി വീണ്ടും പരാതി നൽകി. ഒളിവിലിരുന്ന് ഓൺലൈൻ ചാനൽവഴി എൽദോസ് തന്നെ അപകീർത്തിപ്പെടുത്തുകയാണ്. തനിക്കെതിരെ വാർത്ത നൽകാൻ എൽദോസ് ഒരുലക്ഷം രൂപ ഓൺലൈൻ മാധ്യമത്തിന് നൽകിയെന്നും യുവതി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി നിരന്തര മദ്യപാനിയാണെന്നും തന്നെ വീട്ടിൽ എത്തി ഉപദ്രവിക്കാറുണ്ടെന്നും പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ നിരന്തര മദ്യപാനിയായ എൽദോസ് മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. മദ്യപിച്ചാൽ എൽദോസ് ആക്രമകാരിയാണ്. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി എ ഡാമി പോൾ, സുഹൃത്തായ ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വാക്കുകൾ ശരിവെക്കുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്.
അതേസമയം പരാതിയെ തുടർന്ന് ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി ഒൻപതാം ദിവസവും ഒളിവിലാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് എംഎൽഎയെ ഒളിവിൽ സഹായിക്കുന്നതെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നതെന്നും വിവരമുണ്ട്.
എൽദോസിനെ ഒളിപ്പിച്ചത് സുധാകരൻ, ഇടനിലക്കാരനെയും ഏർപ്പാടാക്കി