എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് നവ്യ ടി എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. ഇവര്‍ക്കെതിരെ ഗൂഡാലോചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മുഖ്യപ്രതിയായ ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാൻ്റെ ഡ്രൈവറുടെ സ്‌കൂട്ടറാണ്. ജിതിന്‍ എകെജി സെൻ്റര്‍ ആക്രമിച്ചതിന് പിന്നാലെ ആക്രമണത്തിനുപയോഗിച്ച
സ്‌കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോയത് നവ്യയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഒന്നാം പ്രതിയായ ജിതിന്‍ പിടിയിലായതിന് പിന്നാലെ ഈ രണ്ട് പ്രതികളും നിലവില്‍ ഒളിവിലാണ്. സുഹൈല്‍ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജിതിൻ്റെ അടുത്ത സുഹൃത്തായ നവ്യ കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആറ്റിപ്ര വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.