ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയുടെ വാക്കുകൾ ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സെപ്റ്റംബർ 14ന് എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചതിനെ തുടർന്ന് സെപ്തംബർ 15ന് പുലർച്ചെ 3:20ന് യുവതി ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയതിൻ്റെ ഒപി ടിക്കറ്റാണ് പുറത്തായത്.
ക്രൂരമായി മർദ്ദിച്ച എൽദോസ് തന്നെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എൽദോസിൻ്റെ ചവിട്ടേറ്റ് പിഎ ഡാമി പോളും ചികിത്സ തേടിയതായും തെളിവ് പുറത്തായി. കഴിഞ്ഞ ഏഴ് ദിവസമായി എംഎൽഎ ഒളുവിലാണ്. ഒളിവിലായ എംഎൽഎ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൻ്റെ തെളിവുകളും പുറത്തു വന്നിരുന്നു. വാട്സാപ്പിലൂടെയാണ് എൽദോസ് കുന്നപ്പിള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. അതേസമയം എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ ജഡ്ജി പ്രസുൻ മോഹനനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സാക്ഷിയെ ഭീഷണിപ്പെടുത്തി കുന്നപ്പിള്ളി ; അനുഭവിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം