ബലാത്സംഗകേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭാ അംഗത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. ഇത് സംബന്ധിച്ച് 2021ല്‍ സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ അറിയിക്കണമെന്ന് മാത്രമാണ് നിയമമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
എല്ലാവരും നിയമത്തിൻ്റെ മുന്നില്‍ തുല്യരാണ്. പൊലീസിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ജനപ്രതിനിധികള്‍ നിയമങ്ങളും തത്വങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നത് സ്വാഭാവികമാണ്. ആര് എത്ര ഉയരങ്ങളിലാണെങ്കിലും നിയമം അവരെക്കാള്‍ മുകളിലാണ്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. അതില്‍ എതിരഭിപ്രായമില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും; അന്വേഷണസംഘം സ്പീക്കർക്ക് കത്ത് നൽകി