എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കേസ് അത്യന്തം ഗൗരവമായ പ്രശ്നമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ അധ്യാപികയെ പീഢിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 376 (2) എന്ന വകുപ്പ് പ്രകാരം ബലാല്‍സംഘ കുറ്റം ചുമത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ശരിയായ നിയമ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പരാതിക്കാരിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
എംഎല്‍എ സ്ഥാനത്ത് ഇരിക്കുന്നയാള്‍ ഇത്തരം പരാതിക്ക് വിധേയമായാല്‍ അവരെ ആ സ്ഥാനത്ത് ഇരുത്തണമോ എന്ന കാര്യം കോണ്‍ഗ്രസ്സിൻ്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത്തരത്തിലുള്ള വ്യക്തികള്‍ അധികാരസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.