യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപരും ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
പീഡനപരാതി പുറത്തായതോടെ അറസ്റ്റ് ഭയന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി എംഎല്‍എ പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടില്ല. എംഎല്‍എയും ഓഫീസ് ജീവനക്കാരും ഫോണ്‍കോളുകളും എടുക്കുന്നുമില്ല.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോവളം പൊലീസാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്.