കേരളാ പോലീസിലുള്ളവർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് റിപ്പോര്‍ട്ടില്ലെന്ന് എന്‍ ഐ എ. നേരത്തെ മാധ്യമ വാർത്തകൾ വ്യാജമാണെന്ന് കേരളാ പോലീസും വ്യക്തമാക്കിയിരുന്നു. കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന തരത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാധ്യമങ്ങൾ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തത്. പിന്നാലെ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ State Police Media Centre Kerala ലൂടെയാണ് കേരളാ പോലീസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയെട്ടിന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ കൊലപാതകമുൾപ്പടെ കേരളത്തിൽ പിഎഫ്ഐ നടത്തിയ മൂന്ന് കൊലപാതകങ്ങളും നിരോധനത്തിന് കാരണമായിരുന്നു.
പൊലീസുകാര്‍ക്ക് പിഎഫ്ഐ ബന്ധം; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പൊലീസ്