രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ഹൈക്കമാൻ്റ് നീക്കം പാളി. മത്സരിക്കാൻ താനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗലോട്ട് നിലപാട് വ്യക്തമാക്കി.
ഈ കൂടിക്കാഴ്ചയില്‍ അശോക് ഗലോട്ടിനെ അനുനയിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു ഹൈക്കമാന്റിൻ്റെ പ്രതീക്ഷ. എന്നാല്‍ ഹൈക്കമാന്റിൻ്റെ നിര്‍ദേശം അദ്ദേഹം തള്ളി. ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക വിഭാഗത്തിന് പുതിയ നേതാവിനെ കണ്ടെത്തണം. ഗെഹ്ലോട്ടിനെ അനുനയിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹൈക്കമാന്റ് ഇതേവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതിരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ ദിഗ് വിജയ് സിംഗിനെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളാനാകില്ല. രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ക്ക് സോണിയാ ഗാന്ധിയോട് ക്ഷമ ചോദിച്ചു, പാര്‍ട്ടി എല്പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും ഇതേ വരെ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് അശോക് ഗെഹ്ലോട്ട് നിലപാട് വ്യക്തമാക്കിയതോടെ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം തുടരുമെന്ന് ഉറപ്പായി. അതേസമയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശശി തരൂരും ദിഗ്വിജയ് സിംഗും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.
Received a visit from @digvijaya_28 this afternoon. I welcome his candidacy for the Presidency of our Party. We both agreed that ours is not a battle between rivals but a friendly contest among colleagues. All we both want is that whoever prevails, @incIndia will win!✋🇮🇳 pic.twitter.com/Df6QdzZoRH
— Shashi Tharoor (@ShashiTharoor) September 29, 2022