വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയിഡുകളിൽ നിന്ന് ബോംബു നിർമ്മാണത്തിനുള്ള മാന്വലും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിക്കുന്ന ലഘുലേഖയും പിടിച്ചെടുത്തെന്ന് അന്വേഷണ ഏജൻസി.
ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റിലായ മുഹമ്മദ് നദീം, അഹമ്മദ് ബെഗ് നഗ്വി എന്നീ പിഎഫ്ഐ നേതാക്കളിൽ നന്ന് എളുപ്പം ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച് തൽക്ഷണം ബോംബു നിർമ്മിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ലഘുലേഖ പിടിച്ചെടുത്തെന്ന് അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുന്നതിനുള്ള പദ്ധതി വിശദീകരിക്കുന്ന മിഷൻ 2047 ലഘുലേഖ സംഘടനയുടെ മഹാരാഷ്ട്ര വൈസ് പ്രസിഡന്റിന്റെ കൈയിൽ നിന്നാണ് പിടിച്ചെടുത്തത്. ഐഎസ്ഐഎസ്, ഗജ്വാ ഇ ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളെക്കുറിച്ചുള്ള വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പിടിച്ചെടുത്തതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.