ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡണ്ടും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന് ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവര്‍ ഹര്‍ഷ് മഹാജനെ ബിജെപിയിലേക്ക് സ്വീകരിച്ചു.
1972 മുതല്‍ കോണ്‍ഗ്രസ് അംഗമായ ഹര്‍ഷ് മഹാജന് മുന്‍ മന്ത്രിയും സ്പീക്കറുമായ രാജ് മഹാജൻ്റെ മകനാണ്. 1986 മുതല്‍ 1995 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 1993, 1998, 2003 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രിയായി.
ഹര്‍ഷ് മഹാജൻ്റെ ഭാര്യ പ്രതിഭാ സിംഗാണ് നിലവിലെ ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ. ഇരുവരുടെയും മകന് വിക്രമാദ്യത്യ സിംഗ് കോണ്‍ഗ്രസ് എംഎല്‍എയുമാണ്