കുടുംബ നിയമങ്ങള്‍ ഉടച്ചുവാര്‍ക്കുന്ന പുതിയ കുടുംബ നിയമത്തിന് അംഗീകാരം നല്കി ക്യൂബന്‍ ജനത. വോട്ടവകാശമുണ്ടായിരുന്ന 66.9 % ( 3.9 മില്യണ്‍) ജനങ്ങളും പുതിയ കുടുംബ നിയമത്തിനെ അനുകൂലിച്ച് വോട്ടുചെയ്തു. 1.95 മില്യണ്‍ (33% ) പേര് പുതിയ കുടുംബ നിയമത്തെ എതിര്‍ത്തു വോട്ട് ചെയ്തെന്നും നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ പ്രസിഡന്റ് അലീന ബാള്സൈറോ അറിയിച്ചു. 80,000 പ്രാദേശിക യോഗങ്ങള്‍ക്കും, 5,00,000 നിര്‍ദ്ദേശങ്ങള്‍ക്കും, 64,84,200 പേര് പങ്കെടുത്ത റഫറണ്ടത്തിനും ശേഷമാണ് നിയമത്തിന് അംഗീകാരം ലഭിക്കുന്നത്.
100 പേജുള്ള പുതിയ കുടുംബ നിയമം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവകാശങ്ങളും പരിഗണനയും ഉറപ്പ് നല്കുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി, ശൈശവ വിവാഹ നിരോധനം, സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തിനുള്ള അവകാശം, തുല്യമായ ഗാര്‍ഹിക അവകാശങ്ങള്‍, ശരീരത്തിനുമേലുള്ള തീരുമാനങ്ങള്‍ സ്ത്രീയ്ക്ക് തന്നെ വിട്ടുനല്‍കുന്നു. തുടങ്ങിയ പുരോഗമന ഉള്ളടക്കം നിറഞ്ഞതാണ് പുതിയ നിയമം.
ഫലം അനുകൂലമായതിന് പിന്നാലെ പ്രതികരണവുമായി ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ രംഗത്തെത്തി. ഇനി സ്നേഹമാണ് നിയമമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള കനേലിൻ്റെ പ്രതികരണം.
Ganó el Sí. Se ha hecho justicia. Aprobar el #CódigoDeLasFamilias es hacer justicia. Es saldar una deuda con varias generaciones de cubanas y cubanos, cuyos proyectos de familia llevan años esperando por esta Ley. A partir de hoy seremos una nación mejor. #ElAmorYaEsLey ❤️🇨🇺 pic.twitter.com/O5o0Hi2cm1
— Miguel Díaz-Canel Bermúdez (@DiazCanelB) September 26, 2022
ക്യൂബന്‍ സ്ത്രീകളോടും പുരുഷന്മാരോടുമുള്ള തലമുറകളായുള്ള കടം വീട്ടുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു.