എകെജി സെൻ്റര്‍ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും പ്രതി. ജിതിനെതിരായ എഫ് ഐ ആറിൻ്റെ പകര്‍പ്പ് ടി ട്വന്റി വണിന് ലഭിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് തിരുവനന്തപുരം മണ്‍വിള സ്വദേശിനി തുളസിയായിരുന്നു ജിതിനെതിരെ പരാതി നല്‍കിയത്.
2022 ജനുവരി 1നായിരുന്നു സംഭവം. അപകടത്തില്‍ പരുക്ക് പറ്റിയ മകള്‍ നവ്യയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ നില്‍ക്കവെ ജിതിനും സുഹൃത്തായ ജാന്സിയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറിയെന്നും മകളെ പിടിച്ചിറക്കിക്കൊണ്ടുപോകാന് ശ്രമിച്ചെന്നുമായിരുന്നു തുളസിയുടെ പരാതി.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് കൂടാതെ ജിതിനെതിരെ തുമ്പ സ്റ്റേഷനിലും കേസുകളുണ്ട്. തുമ്പ സ്റ്റേഷന് പരിധിയില്‍ മാത്രം ജിതിനെതിരെ മൂന്ന് കേസുകളുണ്ടെന്നാണ് വിവരം.
എകെജി സെൻ്റര്‍ ആക്രമണം; പ്രതി ജിതിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
1 Comment
Pingback: എകെജി സെൻ്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ വിട്ടു - T21 Media