സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ഇയാള്‍ പ്രമുഖ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം എംപി ശശി തരൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, തുടങ്ങിയ നിരവധി നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പുറത്തുവന്നത്. ജിതിന് തന്നെ സ്വന്തം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതാണ് ഈ ചിത്രങ്ങള്‍.
ആക്രമണം നടത്തിയ പ്രതിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ ഈ ചിത്രങ്ങള്‍. കെ പി സി സി നേതൃത്വത്തിൻ്റെ അറിവോടെയായിരുന്നു ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പ്രതിയുടെ നേതാക്കളുമായുള്ള അടുത്ത ബന്ധം.
എകെജി സെൻ്റര്‍ ആക്രമണം, പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് കസ്റ്റഡിയില്‍