ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന് ആര്‍എസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവര്‍ണറാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂര്‍ കോട്ടയത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന പദവിയില്‍ ഇരുന്നു കൊണ്ട് ഗവര്‍ണര്‍ വല്ലാതെ തരം താഴരുത്. രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവസരം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടു കൊടുക്കണം. കമ്യൂണിസം വിദേശത്ത് നിന്ന് വന്ന ആശയമെന്ന് പറയുന്ന ഗവര്‍ണര്‍ വിദേശത്ത് നിന്നുള്ള സംഘടനാരൂപം സ്വീകരിച്ച ആര്‍എസ്എസിനെ പുകഴ്ത്തുകയാണ്. ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരന് മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വര്‍ഷങ്ങളെടുത്താല്‍ അതിനീചമായ വേട്ട കമ്യൂണിസ്റ്റ്കാര് ഇരയായിരുന്നുവെന്നാണ്. പക്ഷേ ആ വേട്ടക്കാര്‍ക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാരത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും മുഖ്യമന്ത്രി ആരിഫ് ഖാനെ ഓര്‍മ്മപ്പെടുത്തി.
https://t21media.com/news/latest/2022/09/19/goveronrs-pressmeet-agaisnt-cm-becomes-a-farce/